|    Jul 21 Fri, 2017 10:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം; അഞ്ചു മരണം

Published : 4th April 2016 | Posted By: SMR

കാസര്‍കോട്/കൊയിലാണ്ടി: സംസ്ഥാനത്ത് മൂന്നിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. കാസര്‍കോട് പൊയിനാച്ചി മൈലാട്ടി പെട്രോള്‍ ബങ്കിന് മുന്നിലെ ദേശീയപാതയില്‍ ടെംപോ ട്രാവലറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേരും കുമ്പള ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സ് ബൈക്കിലിടിച്ച് ഒരാളും കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ബൈക്ക് മറിഞ്ഞ് കൂട്ടുകാരായ രണ്ടുപേരുമാണ് മരിച്ചത്.
ടെംപോ ട്രാവലറിലുണ്ടായിരുന്ന മടിയവയല്‍ പിലിക്കോട്ടെ കെ അജിത് (21), തെയ്യം കാണാന്‍ മിനിലോറിയില്‍ പോവുകയായിരുന്ന ബേക്കല്‍ പള്ളിക്കര മഠത്തിലെ ശരത് (22) എന്നിവരാണ് മരിച്ചത്. ടെംപോ ട്രാവലര്‍ ഡ്രൈവര്‍ റാഫി, മഹമൂദ്, സുമിത, രമ്യ, രേഷ്മ, ഷാജി, അഖില്‍ (20), ശരത് എന്നിവര്‍ക്കും മിനിലോറിയിലുണ്ടായിരുന്ന സതീഷ് (25), സുധീഷ് കുമാര്‍ (19), സുജിത് (20), പ്രമോദ് (21), ജ്യോതിഷ് (20), ഷൈജു, സുനില്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ തെരുവത്തെ വിശ്വനാഥന്‍ (25), രാജേഷ് എന്നിവര്‍ക്കാണു പരിക്കേറ്റത്. അജിത് പിലിക്കോട്ടെ പത്മനാഭന്‍-മാധവി ദമ്പതികളുടെ മകനാണ്. പള്ളിക്കര മഠത്തിലെ പുരുഷു-സുന്ദരി ദമ്പതികളുടെ മകനാണ് ശരത്. കുമ്പളയില്‍ ബൈക്കും കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കര്‍ണാടക ബണ്ട്വാള്‍ കറുവപ്പാടി പാലിലെ കൊറഗപ്പ നായക്ക്-ചോമ ദമ്പതികളുടെ മകന്‍ മാധവ നായക്ക്(42)ആണ് മരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കള്‍: കാവ്യ, പ്രകൃതി, കാര്‍ത്തിക്.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം വെള്ളിപറമ്പില്‍ ബൈക്ക് മറിഞ്ഞ് കൊയിലാണ്ടി കൊല്ലം ചേരിക്കുനി അതുല്‍ദാസ്(21), അണേല കുറുവങ്ങാട് എരഞ്ഞോളി താഴെകുനി വൈശാഖ്(21) എന്നിവരാണു മരിച്ചത്. അതുല്‍ദാസിന്റെ പിതാവ്: സി പി ദാസന്‍. മാതാവ്: ധനേശ്വരി. എരഞ്ഞോളി താഴെകുനി വാസു-അനിത ദമ്പതികളുടെ മകനാണ് വൈശാഖ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക