|    Oct 20 Sat, 2018 12:05 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്ത് മഴ ശക്തം,അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍;വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു

Published : 17th September 2017 | Posted By: mi.ptk

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളകെട്ടില്‍ വീണ് മൂന്നാംക്ലാസുകാരി മരിച്ചു. ആനക്കല്‍ സ്വദേശിയായ ആതിരയാണ് മരിച്ചത്. വീട്ടിലെ കക്കൂസിനായി എടുത്ത കുഴിയില്‍ വീണാണ് കുട്ടി മരിച്ചത്.
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളെല്ലാം വെള്ളം കയറി നശിച്ചു. പാലക്കാട്-അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
കോട്ടയത്തും മഴ നാശം വിതച്ചു. ചിങ്ങവനത്ത് റെയില്‍വേ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണതിനെതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss