|    May 23 Tue, 2017 10:39 am
FLASH NEWS

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാവും: മാണി

Published : 23rd April 2016 | Posted By: SMR

പാലാ: സംസ്ഥാനത്ത് ഇപ്രാവശ്യവും യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നു മന്ത്രി കെ എം മാണി. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു വസതിയില്‍ നിന്നും കോട്ടയത്തേക്കു യാത്രതിരിക്കുന്നതിനു മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ ഇത്തവണയും തന്നെ വിജയിപ്പിക്കും. കഴിഞ്ഞ 12 തവണയും തന്നെ വിജയിപ്പിച്ചവരാണ് പാലായിലെ പ്രിയ വോട്ടര്‍മാര്‍. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നാണു പ്രത്യാശയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് യുഡിഎഫിനോടാണു പ്രിയം. വികസനവും ക്ഷേമവും രോഗികള്‍ക്ക് ആശ്വാസവും നല്‍കിയ സര്‍ക്കാരാണിത്. പ്രചാരണത്തിനു പാലായില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ പോവുമെന്നും കെ എം മാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day