|    Jan 16 Mon, 2017 8:42 pm
FLASH NEWS

സംസ്ഥാനത്ത് പോളിങ് സമാധാനപരമായി തുടരുന്നു; ചിലയിടങ്ങളില്‍ മഴ ഭീഷണി

Published : 16th May 2016 | Posted By: swapna en

panchayat-election-
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമാധാനപരമായി തുടരുന്നു. മികച്ച പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുമുന്നണികളും മൂന്നാം മുന്നണിയായ എന്‍ഡിഎയും ശുഭപ്രതീക്ഷയിലാണ്. വോട്ട് ചെയ്യാനെത്തിയ നേതാക്കളെല്ലാം വിജയ പ്രതീക്ഷ പ്രകടിപ്പിച്ചു. വടക്കന്‍ കേരളത്തിലാണ് പോളിങ് കൂടുതല്‍. തെക്കന്‍ കേരളത്തില്‍ പോളിങ് മന്ദഗതിയിലാണ്. ഭരണതുടര്‍ച്ച ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് പിണറായിയും പറഞ്ഞു.

Vote_Hameed Mash_ok
തൃശൂര്‍ ഒല്ലൂരില്‍ യു.ഡി.എഫ്  എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍  രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ രണ്ട് യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ മര്‍ദ്ദിച്ചതായി പരാതിയുമുണ്ട്.

ca-raoof-sdpi

പട്ടാമ്പി മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ത്ഥി സി എ റൗഫ് വോട്ട് ചെയ്യുന്നു

സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ തുടരുകയാണ്. എറണാകുളം, തൃശ്യൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നിവടങ്ങളില്‍ കനത്ത മഴയാണ്. മഴ ഭീഷണിയുണ്ടെങ്കില്‍ കനത്ത പോളിങ്ങാണ് മിക്കയിടങ്ങളിലും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 209 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക