|    Jul 17 Tue, 2018 11:21 am
FLASH NEWS

സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ 17 ശതമാനം വര്‍ധന: മന്ത്രി കെ രാജു

Published : 26th September 2017 | Posted By: fsq

 

പൂച്ചാക്കല്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്തെ പാല്‍ ഉല്‍പാദനത്തില്‍ 17 ശതമാനം വര്‍ധനവുണ്ടെന്നു മന്ത്രി കെ രാജു. കര്‍ഷകരും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളും സഹകരിച്ചാല്‍ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനം പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാവുമെന്നും അതിനൊപ്പം പാല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനവും വേണമെന്നും അദ്ദേഹം പറഞ്ഞു. പാണാവള്ളി ഗ്രാമപ്പഞ്ചായത്തിനെ മാതൃക മൃഗസംരക്ഷണ ഗ്രാമമായി തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും ക്ഷീര സമൃദ്ധി ഗ്രാമ സമൃദ്ധി പദ്ധതിയിലെ കിടാരി വിതരണത്തിന്റെയും 200 പശുകിടാക്കള്‍ക്ക് സബ്‌സീഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഎം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍എന്‍ ശശി, സെക്രട്ടറി എക്‌സ്. അനില്‍, അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി ഗോപകുമാര്‍, തൈക്കാട്ടുശേരി ബ്ലോക്ക് പ!ഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ്, പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, വൈസ് പ്രസിഡന്റ് സിന്ധു ബീവി, സ്ഥിരം സമിതി അധ്യക്ഷരായ പ്രേംലാല്‍ ഇടവഴിയ്ക്കല്‍, ഷീബ സത്യന്‍, പികെ സുശീലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘ വേണു, വെറ്ററിനറി സര്‍ജന്‍ ഡോ. മനു ജയന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss