|    May 27 Sat, 2017 7:14 pm
FLASH NEWS

സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാവില്ല : വൈദ്യുതി മന്ത്രി

Published : 21st March 2017 | Posted By: fsq

 

തൃശൂര്‍: വരള്‍ച്ചയ്ക്കിടയിലും സംസ്ഥാനത്തെ പവര്‍കട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോവുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍, മണലൂര്‍, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്തുനിന്നു വാങ്ങുകയാണ്. വൈദ്യുതി വാങ്ങുന്നതിനായി 25 വര്‍ഷത്തേക്കുള്ള കരാര്‍ കെഎസ്ഇബി ഉണ്ടാക്കിയിട്ടുണ്ട്. ഡാം റിസര്‍വോയറുകളില്‍ സോളാര്‍ ഫലകങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day