|    Dec 12 Wed, 2018 7:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനത്ത് പനി പടരുന്നു; ഈ മാസം ചികില്‍സ തേടിയത് 80,485 പേര്‍

Published : 12th November 2018 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാനത്ത് ഈ മാസം ഇതുവരെ പനിക്ക് ചികില്‍സ തേടിയത് 80,485 പേ ര്‍. നവംബര്‍ ഒന്നുമുതല്‍ പത്തുരെയുള്ള കണക്കാണിത്. പനി ബാധിച്ച് രണ്ടു മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി സംശയിച്ച് 119 പേര്‍ ചികില്‍സ തേടിയപ്പോള്‍ 40 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ചിക്കു ന്‍ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേര്‍ക്ക് എലിപ്പനി കേസുകളാ ണ് റിപോര്‍ട്ട് ചെയ്തത്. എലിപ്പനി ബാധിച്ച് ഒരു മരണം സ്ഥിരീകരിക്കുകയും ചെയ്തു. ചി ക്കന്‍പോക്‌സും പടരുന്നതായാണ് വിവരം. 588 പേര്‍ക്കാണ് ചി ക്കന്‍പോക്‌സ് സംസ്ഥാനത്ത് പിടിപ്പെട്ടത്. 91 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. മൂന്നു മരണവും റിപോര്‍ട്ട് ചെ യ്തിട്ടുണ്ട്.
ഈ മാസമാദ്യം 9099 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികില്‍സ തേടി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത്; 1529 പേര്‍. തിരുവനന്തപുരത്ത് 1010 പേരും പനിക്ക് ചികില്‍സ തേടി. ഡെങ്കിപ്പനി സംശയിച്ച് ചികില്‍സ തേടിയ 12 പേരില്‍ മൂന്നുപേര്‍ക്ക് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എട്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് എച്ച്1 എന്‍1 പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ 10ന് സംസ്ഥാനത്ത് 6540 പേര്‍ പനിക്ക് ചികില്‍സ തേടിയിട്ടുണ്ട്. 11 പേരാണ് ഡെങ്കിപ്പനി ലക്ഷണവുമായി ചികില്‍സയ്ക്ക് എത്തിയത്. എലിപ്പനി ലക്ഷണവുമായി മൂന്നുപേര്‍ ചികില്‍സ തേടിയതില്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം 2,54,7755 പേര്‍ പനിബാധിച്ച് ചികില്‍സ തേടിയത്. 67 മരണമാണ് ആകെ റിപോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി സംശയിച്ച് 13,282 പേര്‍ ചികില്‍തേടിയതില്‍ 3872 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 37 മരണവും ഉണ്ടായി. 23 മരണം ഡെങ്കിപ്പനി മൂലമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 3490 എലിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 1864 പേര്‍ അസുഖം സ്ഥിരീകരിച്ചു. 75 മരണമാണ് റിപോര്‍ട്ട് ചെയ്തത്. 26,753 പേര്‍ ഈ വര്‍ഷം ചിക്കന്‍പോക്‌സിന് ചികില്‍സ തേടി. എച്ച്1 എന്‍1 ബാധിച്ച് 234 പേരും ഇതുവരെ ചികില്‍സ തേടിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss