|    Oct 22 Mon, 2018 1:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാനത്ത് നെല്‍കൃഷി 1.92 ലക്ഷം ഹെക്ടറില്‍ : മന്ത്രി

Published : 11th September 2017 | Posted By: fsq

 

പത്തനംതിട്ട: നിലവില്‍ 1,92,000 ഹെക്ടര്‍ സ്ഥലത്താണ് സംസ്ഥാനത്ത് നെല്‍കൃഷിയുള്ളത്. 90,000 ഹെക്ടറിലധികം നെല്‍പ്പാടങ്ങള്‍ തരിശായി കിടക്കുകയാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. പന്തളം കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മൂന്നു വര്‍ഷം കൊണ്ട് തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങള്‍ പൂര്‍ണമായും കൃഷിയിറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. നിയോജകമണ്ഡലങ്ങള്‍ തോറുമുള്ള തരിശുഭൂമി കണ്ടെത്തി കൃഷിയിറക്കുന്നതിനു നേതൃത്വം നല്‍കാന്‍ എല്ലാ എംഎല്‍എമാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ വിജയത്തിനായി ജില്ലാ കലക്ടര്‍മാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും. സംസ്ഥാനത്ത് നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുന്നതിനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss