|    May 28 Sun, 2017 10:25 am
FLASH NEWS

സംസ്ഥാനത്ത് നവ വിപ്ലവത്തിനു സമയമായി: ഇ അബൂബക്കര്‍

Published : 18th September 2016 | Posted By: mi.ptk

mlp_gl_sdpi_sweegaranam_160

തിരൂരങ്ങാടി: കേരളത്തില്‍ നവ വിപ്ലവത്തിനു സമയമായെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍. എസ്ഡിപിഐയുടെ പുതിയ സംസ്ഥാന ഭാരവാഹികള്‍ക്കു കക്കാട് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം കേരളത്തിനു പ്രതീക്ഷ നല്‍കുന്നില്ല. യുഎപിഎ പോലുള്ള മനുഷ്യാവകാശ ധ്വംസന കരിനിയമങ്ങളാണ് ഇവര്‍ നടപ്പാക്കുന്നത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ ഇതിനെതിരേ നിലപാടെടുക്കുമ്പോള്‍ പിണറായി വിജയന്‍ പറയുന്നത് ആര്‍ക്കെതിരേ പ്രയോഗിക്കുന്നുവെന്നതിലാണു തീരുമാനമെടുക്കേണ്ടതെന്നാണ്. സിപിഐയും സംസ്ഥാനത്ത് ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. അഫ്‌സല്‍ ഗുരുവിനെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ തൂക്കിലേറ്റുമ്പോള്‍ സൗമ്യമാരുടെ കേസുകളില്‍ അതുണ്ടാവുന്നില്ല. വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിക്കെതിരേ പ്രതിരോധം തീര്‍ക്കണമെന്നു പറയുമ്പോള്‍ ചില മതനേതാക്കള്‍ക്കു മുട്ടുവിറയ്ക്കുകയാണ്. എന്നാല്‍ പരസ്യമായി ആര്‍എസ്എസ് നേതാക്കളെ മാലയിട്ടു സ്വീകരിക്കുന്നതിന് ഇവര്‍ക്കു മടിയുമില്ലെന്നും ഇ അബൂബക്കര്‍ പറഞ്ഞു. പശുവിനേക്കാളും പട്ടിയേക്കാളും വിലകെട്ടവരായി മനുഷ്യന്‍ മാറുന്ന കാഴ്ചയാണു കണ്ടുകൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഫാഷിസ്റ്റുകള്‍ക്ക് അടിമകളായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറുമ്പോള്‍ അനീതിക്കെതിരേ പോരാടുന്ന എസ്ഡിപിഐക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, അജ്മല്‍ ഇസ്മയില്‍, വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, എ കെ അബ്ദുല്‍ മജീദ്, പി കെ ഉസ്മാന്‍, കെ കെ റൈഹാനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, എം പി മുസ്തഫ, ബഷീര്‍ പൂവില്‍, അഡ്വ. സാദിഖ് നടുത്തൊടി, മേമന ബാപ്പു, സൈതലവി ഹാജി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ എം സുബൈര്‍, ബാബുമണി കരുവാരക്കുണ്ട്, ആരിഫ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day