|    Mar 26 Sun, 2017 3:28 am
FLASH NEWS

സംസ്ഥാനത്ത് ടോള്‍ നിര്‍ത്തലാക്കും: മന്ത്രി സുധാകരന്‍

Published : 13th October 2016 | Posted By: SMR

കൊച്ചി: പൊതുമരാമത്തു വകുപ്പോ വകുപ്പിനു കീഴിലുള്ള കമ്പനിയോ നിര്‍മിക്കുന്ന പാലത്തിന് ഇനി ടോള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി ജി സുധാകരന്‍. എറണാകുളം പാലാരിവട്ടം ഫ്‌ളൈഓവര്‍ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയില്‍ നാലിടത്തെ ടോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന 15 ടോളുകളില്‍ രണ്ടെണ്ണം നിര്‍ത്തി. ബാക്കിയുള്ളവ ഒന്നൊന്നായി നിര്‍ത്തുന്ന കാര്യം പരിഗണിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
ടോള്‍ പിരിക്കുന്ന കരാറുകാര്‍ പലപ്പോഴും ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി പരാതി ഉയരുന്നു. ഇത് അനുവദിക്കാനാവില്ല. 218 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലങ്ങള്‍ക്ക് ഇതുവരെ ടോള്‍ പിരിച്ചതില്‍ നിന്ന് ആറു കോടിയേ കിട്ടിയുള്ളൂ എന്നാണ് നേരത്തേ നിയമസഭയില്‍ അവതരിപ്പിച്ച കണക്ക്. ഇതു പരിശോധിക്കപ്പെടേണ്ടതാണ്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഫയല്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചിരിക്കുകയാണ്. കേന്ദ്രം അനുമതി നല്‍കിയാല്‍ ഉടനെ നിര്‍മാണം ആരംഭിക്കും.
തീരദേശ ഹൈവേ നിര്‍മാണം, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത നാലു വരിയാക്കല്‍ തുടങ്ങിയ പദ്ധതികള്‍ പരിഗണനയിലുണ്ട്. മാറിയ കാലത്തിനനുസരിച്ച് പുതിയ നിര്‍മാണവും രൂപകല്‍പനയും ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക