|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Published : 21st November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മധ്യകേരളത്തില്‍ വ്യാപകമായും തെക്കന്‍കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കാണ് അലര്‍ട്ട്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഭൂമധ്യരേഖയ്ക്കടുത്ത് പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കനത്ത മഴയ്ക്കു സാധ്യത. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ മല്‍സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 12 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. നാളെ വൈകീട്ടു വരെ ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യബന്ധനത്തിനു പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് റിപോര്‍ട്ട്.
ന്യൂനമര്‍ദത്തിന്റെ ഫലമായി ഇന്ന് പോണ്ടിച്ചേരി, തമിഴ്‌നാട്, തെക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ റായല്‍സീമ, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കി.മീ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss