|    Jun 21 Thu, 2018 11:54 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്ത് കനത്ത മഴയ്ക് സാധ്യത

Published : 18th June 2016 | Posted By: mi.ptk

rain

തിരുവന്തപുരം: സംസ്ഥാനത്ത് വരുന്ന 21-ാം തിയ്യതി വരെ കനത്ത മഴയുും കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 24 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. മലയോര മേഖലയില്‍ ആവശ്യമെങ്കില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ശക്തമായ കാറ്റില്‍ തിരുവന്തപുരം ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ചരിത്രത്തിലാധ്യമായി തിരുവന്തപുരം നിലയത്തിന്റെ പ്രക്ഷേപണം മുടങ്ങി.  പ്രകൃതി ക്ഷോഭത്തെ നേരിടാനുള്ള കരുത്തോടെയാണ് ഇത് നിര്‍മ്മിച്ചതെങ്കിലും കനത്ത കാറ്റിനെ നേരിടാന്‍ കഴിഞ്ഞില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss