|    Jan 20 Fri, 2017 5:31 pm
FLASH NEWS

സംസ്ഥാനത്ത് കണ്ടെത്തിയത് വ്യാജമുട്ടയല്ലെന്ന് ആരോഗ്യമന്ത്രി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാവുന്നതായ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ ഇവയെല്ലാം യഥാര്‍ഥ കോഴിമുട്ടയാണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. മുട്ടയുടെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം കണ്ടതിനെത്തുടര്‍ന്നാണ് പ്ലാസ്റ്റിക് മുട്ടയെന്നും രാസമുട്ടയെന്നുമുള്ള പ്രചാരണം വ്യാപകമായത്.
ജനിതകമായ ചില മാറ്റം ഇവയില്‍ കണ്ടിട്ടുണ്ട്. പരിശോധിച്ച സാംപിളുകളില്‍ മൂന്നില്‍ തൂക്കവ്യത്യാസം കണ്ടു. രാസവസ്തുക്കളൊന്നും കണ്ടിട്ടില്ല. പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നശേഷവും പ്ലാസ്റ്റിക് മുട്ട കിട്ടിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം വീണ്ടും പരിശോധിക്കുമെന്ന് പി കെ ശശിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ബീന്‍സ്, കറിവേപ്പില, മല്ലിയില, കോവയ്ക്ക തുടങ്ങിയ ചില പച്ചക്കറികളില്‍ കീടനാശി സാന്നിധ്യം അമിതമായി ക ണ്ടെത്തിയിട്ടുണ്ട്. കറിവേപ്പില, മല്ലിയില എന്നിവയില്‍ ഒന്നിലധികം കീടനാശിനി സാന്നിധ്യം കണ്ടു. ഭക്ഷ്യസുരക്ഷാനിയമപ്രകാരം തമിഴ്‌നാട്ടില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ അവിടെ പരിശോധിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ പരിശോധന കര്‍ശനമാക്കും. ഈ സര്‍ക്കാര്‍ വന്ന ശേഷം 2121 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 54 ലക്ഷത്തിലേറെ പിഴ ഈടാക്കി. 19 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 79 കേസുകള്‍ കോടതിയിലാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക