|    Sep 24 Sun, 2017 6:45 am
FLASH NEWS

സംസ്ഥാനത്ത് ഒരു സ്‌കൂളും പൂട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

Published : 30th November 2016 | Posted By: SMR

വടക്കാഞ്ചേരി: പൊതുവിദ്യാലയങ്ങളിലെ അസൗകര്യങ്ങളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് രക്ഷിതാക്കളെ ആകര്‍ഷിക്കുന്നതെന്നും നഷ്ടത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു സ്‌കൂളും പൂട്ടില്ലെന്നും വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വടക്കാഞ്ചേരി ഉപജില്ലാ കലോത്സവം മുണ്ടത്തിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈത്തറി മേഖലയുടെ സംരക്ഷണം കൂടി കണക്കിലെടുത്ത് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ നല്‍കും. ഇതിനായി വ്യവസായ വകുപ്പ് 82 കോടിയുടെ അനുമതി നല്‍കിയിട്ടുണ്ട്. കടുത്ത വരള്‍ച്ചയെ നേരിടാന്‍ പോകുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരങ്ങളായ നന്ദകിഷോര്‍, രചന നാരായണന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗം മേരി തോമസ്, എം ആര്‍ അനൂപ് കിഷോര്‍, എഇഒ പി വി സിദ്ദിഖ്, ജനറല്‍ കണ്‍വീനര്‍ എസ് ശശികല പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക