|    Jul 23 Mon, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനത്ത് ഒരു മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി കൂടി

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ പരിശോധനയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമായി ഒരു മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി കൂടി ലഭ്യമാക്കി. നിലവില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തില്‍ രണ്ട് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് സംസ്ഥാനത്തിനായി പുതിയ ലബോറട്ടറി ലഭ്യമാക്കിയത്. എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബ് പ്രവര്‍ത്തിക്കുക. ലാബില്‍ പാല്‍, പാലുല്‍പന്നങ്ങള്‍, എണ്ണ, വെള്ളം, ഫുഡ് കളറുകള്‍ എന്നിവ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കുമെന്നും ലാബിന്റെ സേവനം പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss