|    Apr 24 Tue, 2018 12:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംസ്ഥാനത്ത് ഒമ്പതു പനിമരണം കൂടി

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പകര്‍ച്ചപ്പനി ബാധിച്ച് ഒമ്പതുപേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. നാലുപേരുടെ മരണത്തില്‍ ഡെങ്കിപ്പനി സംശയിക്കുന്നു. രണ്ടുപേര്‍ പനി ബാധിച്ചും എലിപ്പനി, എച്ച്1 എന്‍1, ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒന്നുവീതം പേരുമാണു മരിച്ചത്.തിരുവനന്തപുരം പാറശ്ശാല സ്വദേശിനി സിന്ധു (41), കോട്ടയം തിരുവാര്‍പ്പ് സ്വദേശി ഓമനക്കുട്ടന്‍ (54), തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി പീറ്റര്‍ (45), പുലിമാത്ത് സ്വദേശി നിസാമുദ്ദീന്‍ (56), പാലക്കാട് അഗളി സ്വദേശി ജോസ് (60), വടക്കാഞ്ചേരി സ്വദേശിനി ലിമിന്‍ഡ (4), മലപ്പുറം താനൂര്‍ സ്വദേശി ചന്ദ്രന്‍ (66), പാലക്കാട് കിഴക്കഞ്ചേരി സ്വദേശി അഖില്‍ (20), തിരുവനന്തപുരം പള്ളിച്ചാല്‍ സ്വദേശി അമ്മു (13) എന്നിവരാണു മരിച്ചത്. ഇന്നലെ പനി ബാധിച്ച് 27,213 പേര്‍ ചികില്‍സ തേടി. ഇതില്‍ 845 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ഡെങ്കിപ്പനി ബാധിച്ച് 1,017 പേര്‍ ചികില്‍സ തേടിയതില്‍ 235 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss