|    Jul 23 Sun, 2017 2:34 pm
FLASH NEWS

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കുന്നത് ജില്ലയില്‍

Published : 20th March 2017 | Posted By: fsq

 

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയില്‍. മാര്‍ച്ച് ആദ്യവാരം തുടങ്ങിയ വേനല്‍ മഴ ജില്ലയില്‍ ഇന്നലെയും തുടര്‍ന്നു.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. ഇന്നലെ പമ്പയില്‍ 11 മില്ലി മീറ്ററും കക്കിയില്‍ ആറ് മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. സംഭരണികളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം 1.42 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. ഈമാസം ഇതുവരെ 17.496 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ വെള്ളവും സംഭരണികളിലേക്ക് ഒഴുകിയെത്തി. സംഭരണ ശേഷിയുടെ 40 ശതമാനം ജലം ഇപ്പോള്‍ കക്കിഡാമിലുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതോടെ കക്കി, പമ്പ സംഭരണികളിലെ ജലനിരപ്പ് യഥാക്രമം 963.6, 960.94 മീറ്ററായി ഉയര്‍ന്നു.
മറ്റ് ജില്ലകളിലെല്ലാം ആറ് സെന്റീമീറ്ററില്‍ താഴെയാണ് മഴ ലഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ കോന്നി, അയിരൂര്‍ എന്നീ മഴമാവിനികളിലെ അളവുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. കിഴക്കന്‍ മലയോര മേഖലയായ കോന്നിയില്‍ റെക്കോഡ് മഴയാണ് ഇത്തവണ ലഭിച്ചത്. 6.7 സെന്റീമീറ്റര്‍ വരെ ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പെയ്ത ദിവസങ്ങളിലെല്ലാം രണ്ട് സെന്റീമീറ്ററില്‍ കുറയാതെയുമുണ്ട്. അയിരൂരില്‍ 6.2 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ് മാര്‍ച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക