|    Dec 18 Mon, 2017 10:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നു

Published : 30th November 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാനത്ത് എച്ച്‌ഐവി അണുബാധിതരുടെ എണ്ണം കുറയുന്നതായി റിപോര്‍ട്ട്. എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനഫലമായാണിത്. 2015ല്‍ സംസ്ഥാനത്ത് 951 പുരുഷന്‍മാരും 543 സ്ത്രീകളും ഉള്‍പ്പെടെ 1,494 പേര്‍ക്ക് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയിരുന്നു. 2016 ഒക്‌ടോബര്‍ വരെയുള്ള കണക്കുപ്രകാരം രോഗബാധിതരുടെ എണ്ണം 1,199 ആയി കുറഞ്ഞു. ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാകേന്ദ്രത്തില്‍നിന്നു ലഭ്യമായ കണക്കുപ്രകാരം 2002 മുതല്‍ 2016 ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ അണുബാധ സ്ഥിരീകരിച്ചവര്‍ തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ പരിശോധനയ്ക്ക് വിധേയമായ 6,65,136 പേരില്‍ 549 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. വയനാട്, മലപ്പുറം ഇടുക്കി എന്നിവിടങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss