|    Mar 23 Thu, 2017 7:58 pm
FLASH NEWS

സംസ്ഥാനത്ത് ഇ-സിഗരറ്റ് നിരോധിക്കും

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാവുമെന്ന പഠനറിപോര്‍ട്ടുകളെ തുടര്‍ന്നാണ് ഇ- സിഗരറ്റ് നിരോധിക്കാന്‍ മന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചത്.
ഇ-സിഗരറ്റിന്റെ ഉല്‍പാദനം, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ-സിഗരറ്റ് വിപണി വ്യാപകമാവുന്നുവെന്ന് റിപോര്‍ട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ്, ഹഷീഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ-സിഗരറ്റ് ഉപയോഗിച്ചുവരുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്‌സസ് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഇ-സിഗരറ്റ് ഉപയോഗം ക്രമേണ സാധാരണ സിഗരറ്റടക്കമുള്ള പുകയില ഉല്‍പന്നങ്ങളുടേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇ-സിഗരറ്റ് അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാവുമെന്ന് വ്യക്തമായത്. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്നത്. ഇത് ചൂടാവുമ്പോള്‍ ഉണ്ടാവുന്ന ആവിയാണ് ഉള്ളിലേക്ക് വലിക്കുന്നത്.

(Visited 122 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക