|    Oct 24 Wed, 2018 4:03 am
FLASH NEWS

സംസ്ഥാനത്ത് ആദ്യമായി ശുചിത്വ കിയോസ്‌ക് പെരിന്തല്‍മണ്ണയില്‍

Published : 24th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ബയോ മെഡിക്കല്‍ വേസ്റ്റുകള്‍ ഐഎംഎയുമായി സഹകരിച്ച് ശേഖരിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ കിയോസക്ക് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാതെ കത്തിക്കുന്നതിനാണ് ശുചിത്വ കിയോസ്‌ക്ക് പരിഹാരമാവുന്നത്.സാനിറ്ററി പാഡുകള്‍ അടക്കമുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംസ്ഥാനത്തെ ആദ്യകിയോസ്‌ക് എന്നതാണ് ജീവനം ശുചിത്വ കിയോസ്‌ക്കിനെ വ്യത്യസ്തമാക്കുന്നത്. ഐഎംഎ നടത്തുന്ന ഇമേജുമായി സഹകരിച്ചാണ് ബയോ മെഡിക്കല്‍ മാലിന്യങ്ങളായ വിവിധയിനം നാപ്ക്കിനുകള്‍, സിറിഞ്ച്, യൂറിന്‍ ബാഗ്, കോണ്ടം എന്നിവ ശേഖരിച്ച് സംസ്‌ക്കരിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി പെരിന്തല്‍മണ്ണ നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. ഇവക്ക് പുറമെ പ്ലാസ്റ്റിക്ക്, ഇവേസ്റ്റ്, തെര്‍മോകോള്‍, കുപ്പികള്‍, ലോഹങ്ങള്‍, ടൈലറിങ്ങ് വേസ്റ്റ്,വര്‍ക്ക് ഷോപ്പ് വേസ്റ്റ്, എന്നിവയും കിയോസ്‌ക്കില്‍ ശേഖരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട് . ഭക്ഷണ വസ്തുക്കളടക്കമുള്ള ജൈവ മാലിന്യമോ, ജൈവ മാലിന്യം കലര്‍ന്ന പ്ലാസ്റ്റിക്ക് വസ്തുക്കളോ കിയോസ്‌ക്കില്‍ ശേഖരിക്കില്ല. ഈ സജ്ജീകരണം വരുന്നതോടെ എല്ലാ വിധ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ ജനങ്ങള്‍ക്ക് സജീകരണമൊരുക്കിയ നഗരമായി പെരിന്തല്‍മണ്ണ മാറും. വീടുകളില്‍ ജൈവമാലിന്യം സംസ്‌കരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ നല്‍കി. പ്ലാസ്റ്റിക്കും, ഇതര വസ്തുക്കളും വീടുകളിലെത്തി ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ ശേഖരിക്കുന്നു .ഗ്രീന്‍ ടെക്‌നീഷന്‍മാര്‍ ശേഖരിക്കാത്ത ബയോ മെഡിക്കല്‍ വേസ്റ്റ് ശേഖരിക്കാനും,ശേഖരണ സംവിധാനം എത്താത്ത പ്രദേശക്കാര്‍ക്ക് മറ്റു’ മാലിന്യങ്ങള്‍ നല്‍കാനും ശുചിത്വ കിയോസ്‌ക്കും സജ്ജമായി. ശുചിത്വ കിയോസ് ക്കിന്റെ ഉദ്ഘാടനം ഐ.എം എ ഭാരവാഹികളില്‍ നിന്നും ബയോ മെഡിക്കല്‍ വേസ്റ്റ് ശേഖരണ ബാഗ് ഏറ്റ് വാങ്ങിനഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. ജീവനം സൊലൂഷന്‍ സെക്രട്ടറി അമ്മിണി ടീച്ചര്‍  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പത്തത്ത് ആരിഫ് .ഐ.എം.എ ഭാരവാഹികളായ ഡോ: വി.യു.സീതി, ഡോ ഷറഫുദ്ധീന്‍, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കോയ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രതി അല്ലക്കാട്ടില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss