|    Nov 24 Fri, 2017 5:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനത്ത് അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിലച്ചു

Published : 13th August 2017 | Posted By: fsq

 

വടകര: കര്‍ഷകര്‍ക്ക് ഉപദേശങ്ങളും, നിര്‍ദേശങ്ങളും നല്‍കാന്‍ കൃഷി വകുപ്പ് തുടങ്ങിയ അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിലച്ചു. കൃഷി ഓഫിസറും, കൃഷി അസിസ്റ്റന്റുമാരും നിശ്ചിത ദിവസം ഓരോ സ്ഥലത്ത് ക്യാംപ് ചെയ്ത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ പരിഹരിക്കാനും, ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കാനുമാണ് അഗ്രോ ക്ലിനിക്കുകള്‍ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചത്. അഗ്രോ ക്ലിനിക്കുകള്‍ വലിയ ആശ്വാസം പകര്‍ന്നതായി കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കൃഷി ഓഫിസര്‍മാരുടെയും, കൃഷി അസിസ്റ്റന്റുമാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതോടെ ഫീല്‍ഡില്‍ പോയി കര്‍ഷകരെ കാണാന്‍ ഉേദ്യാഗസ്ഥര്‍ക്ക് കഴിയാതെയായി. ഇതോടെ അഗ്രോക്ലിനിക്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് നൂറുകണക്കിന് കൃഷി ഓഫിസര്‍മാരുടെയും, കൃഷി അസിസ്റ്റന്റുമാരുടെയും ഒഴിവുകളുണ്ട്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒഴിവുകള്‍ ഏറെയാണ്. പല കൃഷി ഓഫിസുകളിലും ഒഫിസര്‍മാരില്ല. പലയിടത്തും മൂന്ന് കൃഷിഭവനുകളുടെ ചാര്‍ജ് ഒരു കൃഷി ഓഫിസര്‍ക്കാണ്. കൃഷി പരിപോഷിപ്പിക്കാനായ് ആധുനിക സംവിധാനങ്ങളുള്ള പുതിയ കൃഷി രീതിയും, വളം ചെയ്യലും അടക്കമുള്ള കാര്യങ്ങള്‍ കര്‍ഷകനില്‍ നേരിട്ടെത്തിക്കാനുള്ള ക്ലിനിക്കുകള്‍ക്കാണ് മരണമണി മുഴങ്ങിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക