|    Feb 24 Fri, 2017 6:58 pm
FLASH NEWS

സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടും

Published : 11th January 2017 | Posted By: Navas Ali kn

gl-self-finance-college-management-office-ksu-attacked-ekm-2

കൊച്ചി: സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫിസ് കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ വ്യാഴാഴ്ച്ച അടച്ചിടാന്‍ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. അക്രമത്തിലുള്ള അസോസിയേഷന്റെ പ്രതിഷേധം വ്യക്തമാക്കുന്നതിനും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമാണ് സൂചന എന്ന വിധത്തില്‍ ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്വാശയ എന്‍ജിനീയറിംഗ് കോളജുകളും അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.120 കോളജുകളാണ് അടച്ചിടുന്നത്. അക്രമം ഇനിയും തുടരാനാണ് ഭാവമെങ്കില്‍ അനിശ്ചിതമായി കോളജുകള്‍ അടിച്ചിടുമെന്നും അല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാമ്പാടി നെഹ്‌റു കോളജ് പ്രശ്‌നത്തില്‍ കെഎസ്യു നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫിസിനു നേരെ അക്രമമുണ്ടായത്. ഓഫിസിന്റെ ജനാലകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്. പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം നടക്കവെയാണ് അന്‍പതോളം വരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സമരക്കാര്‍  നിവേദനം നല്‍കാന്‍ ശ്രമിച്ചുവെങ്കിലും  സാധിച്ചില്ല.തുടര്‍ന്ന് പ്രകോപിതരായ പ്രവര്‍ത്തകര്‍ ഓഫീസ് വളപ്പിലുണ്ടായിരുന്ന ചെടിച്ചട്ടികള്‍ തകര്‍ക്കുകയും അസോസിയേഷന്റെ ബോര്‍ഡും ഓഫിസിന്റെ ജനല്‍ചില്ലുകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 155 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക