|    Mar 23 Thu, 2017 3:56 am
FLASH NEWS

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നിലനില്‍പ്പു ഭീഷണിയില്‍

Published : 16th November 2016 | Posted By: SMR

അടൂര്‍: സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ദേശീയ സഹകരണ വാരാഘോഷം നടക്കുമ്പോള്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും സംഘങ്ങളും നിലനില്‍പ്പ് ഭീഷണിയില്‍. ഉത്തേജക പാക്കേജുകളിലൂടെ നിലനില്‍ക്കുന്ന സഹകരണ മേഖല നോട്ടുകളുടെ അസാധുവാക്കലിലൂടെ ഊര്‍ധശ്വാസം വലിക്കുകയാണ്.ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 മുതല്‍ ഒരാഴ്ചക്കാലമാണ് ദേശീയ തലത്തില്‍ സഹകരണ വാരാഘോഷം നടത്തുന്നത.് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ദേശീയ-സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. സഹകരണ ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രയോജനപ്പെടുന്ന പരിശീലന പരിപാടികള്‍, സെമിനാറുകള്‍, കാര്‍ഷിക മേഖലയില്‍ പുത്തന്‍ പദ്ധതികള്‍ തുടങ്ങിയവ ഇക്കാലയളവില്‍ നടക്കും. ബാങ്കുകളുടെ നിക്ഷേപം വാര്‍ധിപ്പിക്കുകയും തിരിച്ചടയ്ക്കാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കുകയും ചെയ്യും. കുടിശികയായ വായ്പകള്‍ ഇളവുകളോടെ തിരിച്ചടയ്ക്കുന്നതിനും ഇതിനായി അദാലത്തുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. ഇക്കുറിയും ഇതിനുള്ള നടപടികള്‍ സഹകരണ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കി വരവേയാണ് പ്രാഥമിക സഹകരണസംഘങ്ങളുടെ നിലനില്‍പ്പിനു തന്നെ  ഭീഷണിയായി 500, 1000 കറന്‍സികളുടെ അസാധുവാക്കല്‍ നടന്നത്. ഇതോടെ കഴിഞ്ഞ ആറു ദിവസങ്ങളായി ഇത്തരം ബാങ്കുകളും സംഘങ്ങളും നിശ്ചലമായിരിക്കുകയാണ്. വാരാഘോഷത്തിന്റെ പ്രായോജകരാകേണ്ട പ്രാഥമിക സംഘങ്ങളെല്ലാം ഇതില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. പ്രാഥമിക ബാങ്കുകളില്‍ അധികവും സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ചെറിയ നിക്ഷേപങ്ങളാണുള്ളത്. ആവശ്യങ്ങള്‍ക്കുപോലും മടക്കി നല്‍കാനുള്ള നോട്ടുകള്‍ ഇവിടങ്ങളിലില്ല. 2000 രൂപ മുതലുള്ള വായ്പകളാണ് ചെറിയ സംഘങ്ങള്‍ നല്‍കുന്നത്. ചെറുകിട ആവശ്യങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇത്തരം വായ്പകള്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു. ബാങ്ക് ഭരണസമിതിക്ക് അപേക്ഷ നല്‍കി ഇവ പാസാക്കി ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും നല്‍കാനുള്ള പണം ഇവിടെയില്ല. ഉള്ള കിടപ്പാടം ഈടു നല്‍കി മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും നിരവധി പേര്‍ വായ്പക്ക് അപേക്ഷ നല്‍കിയിരുന്നു. തുലാം, വൃശ്ചികം മാസങ്ങളില്‍ വിവാഹങ്ങള്‍ കൂടുതലായി നടക്കാറുമുണ്ട്. വായ്പക്ക് ആവശ്യമായ രേഖകള്‍ വില്ലേജ്, താലൂക്ക്, രജിസ്‌ട്രേഷന്‍, പഞ്ചായത്ത് വകുപ്പുകളില്‍ നിന്നും സംഘടിപ്പിച്ചാണ് ഇവ നേടിയെടുത്തത്. അപ്പോഴേക്കും നിരോധനം വന്നതോടെ ഇവ അപേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല.  പുതിയൊരു ബാങ്കിലേക്ക് അപേക്ഷ നല്‍കി ഇനിയും അവ അനുവദിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മാത്രവുമല്ല വസ്തു ഈടിന്മേല്‍ വലിയ ഉപാധികള്‍ ഇല്ലാതെയാണ് സഹകരണ ബാങ്കുകള്‍ ലോണ്‍ നലകുന്നത്. ഈ പ്രഹരവും സാധാരണക്കാരുടെ മേലാണ് ഏറ്റിരിക്കുന്നത്.വായ്പകള്‍ നല്‍കാന്‍ കഴിയാതെ വരുകയും നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കേണ്ട സ്ഥിതിയിലുമാണ് ഇപ്പോള്‍ പ്രാഥമിക സംഘങ്ങള്‍.

(Visited 22 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക