|    Oct 17 Wed, 2018 3:03 pm
FLASH NEWS

സംസ്ഥാനത്തെ മോഡല്‍ നോളജ് ഹബ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ജോസ് കെ മാണി എംപി

Published : 21st September 2017 | Posted By: fsq

 

തൃശൂര്‍: സ്ഥലപരിമിതി മൂലം വലിയ കമ്പനികള്‍ ആരംഭിക്കാന്‍ കഴിയാത്ത പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്തെ മോഡല്‍ നോളജ് ഹബ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. മുന്‍ എം.പിയും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ മോഹന്‍ദാസിന്റെ 21ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കേരള കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുകയെന്നും ജോസ് കെ മാണി പറഞ്ഞു. ചങ്ങമ്പുഴ ഹാളില്‍ നടന്ന ചടങ്ങില്‍ മോഹന്‍ദാസ് എക്‌സ് എം.പി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് എം.ടി.തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.കുര്യാക്കോസ്, സെബാസ്റ്റ്യന്‍ ചൂണ്ടല്‍ സംസാരിച്ചു. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.കെ.രവീന്ദ്രന്‍, ഒ.ജെ.ഷാജന്‍ എന്നിവരേയും തൃശൂര്‍ ജില്ലയിലെ മാതൃകാ വിദ്യാലയമായി തിരഞ്ഞെടുത്ത സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മരിയ ജോസിനെ ചടങ്ങില്‍ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss