|    Jun 26 Mon, 2017 12:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനത്തെ ടോള്‍ പിരിവില്‍ തട്ടിപ്പ്: പൊതുമരാമത്ത് മന്ത്രി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും ടോള്‍ പിരിവില്‍ വ്യാപകമായ തട്ടിപ്പാണ് നടക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. ഹൈബി ഈഡന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
നേരത്തേ ചിത്രപ്പുഴ പാലം, ഇരുമ്പനം റെയില്‍വേ ഓവര്‍ബ്രിഡ്ജ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തുടങ്ങി നാല് റോഡുകളുടെ ടോള്‍ ഒഴിവാക്കിയതിനുശേഷം പൊതുമരാമത്ത് മന്ത്രി ചെയര്‍മാനായ ബോര്‍ഡിലെ ഫൈനാന്‍സ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് വിചിത്രമായ അനുഭവമാണ് തനിക്കുണ്ടായത്. ടോള്‍ ഒഴിവാക്കിയ ഇനത്തില്‍ ഏഴുകോടി രൂപ സര്‍ക്കാര്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഫൈനാന്‍സ് സെക്രട്ടറി നോട്ടീസ് നല്‍കി. ഇതോടെയാണ് ടോള്‍ പിരിവിലെ ഭീമമായ തട്ടിപ്പ് മനസ്സിലായത്. 34,40,61,274 രൂപയായിരുന്നു സീ പോര്‍ട്ട് അടക്കമുള്ളവയ്ക്ക് ചെലവായത്.
റെയില്‍വേ, റിഫൈനറി, റബര്‍ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്നായി 19,39,69,900 രൂപയോളം സംഭാവനയായി ലഭിച്ചു. സര്‍ക്കാരിന് 14,87,374 രൂപയാണ് ചെലവ്.
മൂന്നിരട്ടിയോളം ടോള്‍ പിരിവിലൂടെ കരാറുകാര്‍ക്ക് കിട്ടിയിട്ടും വീണ്ടും തട്ടിപ്പ് തുടരുകയാണ്. സര്‍ക്കാരിന് ലഭിക്കേണ്ട ഫണ്ടാണ് കരാറുകാര്‍ തട്ടിയെടുക്കുന്നത്. എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും ഇപ്പോള്‍ പ്രഖ്യാപനം നടത്തുന്നില്ല. മന്ത്രിസഭായോഗം ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മല്‍സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ തടസ്സപ്പെടില്ല
തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരത്തേ നല്‍കിയിരുന്ന മണ്ണെണ്ണ തടസ്സമില്ലാതെ തുടരുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
പൊതുവിതരണ സംവിധാനത്തിലൂടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള നിയമപ്രകാരം മണ്ണെണ്ണ നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നയം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണത്തില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരം കാണാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പാരമ്പര്യ മല്‍സ്യത്തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി നല്‍കിവരുന്ന മണ്ണെണ്ണ വിതരണം നിര്‍ത്തിവയ്ക്കുന്നത് അവരുടെ ദുരിത ജീവിതത്തിന് ആക്കം കൂട്ടുമെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള വിതരണ സംവിധാനം തുടരുന്നതിന് ഉറപ്പ് നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക