|    Feb 27 Mon, 2017 1:05 am
FLASH NEWS

സംസ്ഥാനത്തെ ക്രമസമാധാനരംഗത്ത് ഭീകരാന്തരീക്ഷം: ഉമ്മന്‍ചാണ്ട

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന രംഗത്ത് ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലയിലെ യു ഡി എഫ് നേതാക്കളുടേയും കോണ്‍ഗ്രസ് ഭാരവാഹികളുടേയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് മാസത്തിനിടയില്‍ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പ്രതിപക്ഷത്തിന്റെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് ഏറെ വൈകിയെങ്കിലും സമാധാന ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറായത്. നിയമവാഴ്ച നിലനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കും. സര്‍ക്കാര്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൊതുവിതരണ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.  മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാറിന് പൂര്‍ണപരാജയമാണ് സംഭവിച്ചത്.  ബിജെപി അധികാരത്തിലേറിയ ശേഷം ജനങ്ങളെ വഞ്ചിക്കുകയാണ്. കേന്ദ്ര സര്‍ക്കാറും സ്വകാര്യ കമ്പനികളും തമ്മില്‍ ലാഭവിഹിതം വീതം വെക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ഡി സി സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, യുഡിഎഫ് കണ്‍വീനര്‍ ബീമാപള്ളി റഷീദ്, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി ശരത്ചന്ദ്ര പ്രസാദ്, സെക്രട്ടറി ആര്‍ വല്‍സലന്‍, യു ഡി എഫ് നേതാക്കളായ കെ സുരേന്ദ്രന്‍പിള്ള, എം എന്‍ നായര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day