|    Nov 18 Sat, 2017 1:54 pm
FLASH NEWS

സംസ്ഥാനത്തെ എല്‍ഡിഎഫ് മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിന് മാതൃക: കടന്നപ്പള്ളി

Published : 6th November 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാനത്തെ എല്‍ഡിഎഫ് മുന്നേറ്റം ദേശീയരാഷ്ട്രീയരംഗത്തിന് മാതൃകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മന്ത്രിക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ പൈതൃക മ്യൂസിയമെന്ന ആവശ്യം നടപ്പാക്കും. ചരിത്രപ്രധാനമായ മണ്ണടി ക്ഷേത്രം സന്ദര്‍ശിച്ച് പുരാവസ്തു വകുപ്പിന് ചെയ്യാനാവുന്നത് ചെയ്യും. മന്ത്രി പദവി ജനങ്ങള്‍ തന്നതാണ്. അതുകൊണ്ടുതന്നെ ഇത് എല്ലാവരുടെയും പദവിയാണെന്നും കടന്നപ്പള്ളി പറഞ്ഞു. സ്വീകരണയോഗം കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍ അധ്യക്ഷനായി. വീണാ ജോര്‍ജ് എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, എ പി ജയന്‍, അലക്‌സ് കണ്ണമല, മാത്യൂസ് ജോര്‍ജ്, പി പി ജോര്‍ജ്കുട്ടി,  ചവറ സരസന്‍, ബഹനാന്‍ ജോസഫ്, ഒ ജെ തോമസ്, അടൂര്‍ വിജയകുമാര്‍, ബഷീര്‍ റാവുത്തര്‍  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക