|    Jan 18 Wed, 2017 5:11 am
FLASH NEWS

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ഇപ്പോഴും ‘കേരളം’എന്നല്ല:മുഖ്യമന്ത്രി

Published : 18th October 2016 | Posted By: mi.ptk

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇപ്പോഴും ‘കേരളം’ എന്നല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന എംഎം മണി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇതുവരെ പേര് മാറ്റാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
നിലവില്‍ കേരളത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നാണ്. ഇത് മാറ്റി കേരളം എന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എം.എം മണിയുടെ ചോദ്യം.’സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കുന്നതിനു നടപടി സ്വീകരിക്കുമോ?, നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?’ എന്നുള്ളതായിരുന്നു മണിയുടെ ചോദ്യം.കഴിഞ്ഞ ഒക്‌ടോബര്‍ മുന്നിനാണ് എംഎം മണി ചോദ്യം നിയമസഭയില്‍ ഉന്നയിച്ചത്. പതിനാലാം നിയമസഭയിലെ രണ്ടാം സമ്മേളനത്തിലെ 1263-ാം നമ്പറായാണ് മണിയുടെ ചോദ്യം രേഖപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 949 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക