|    May 29 Mon, 2017 9:37 am
FLASH NEWS

സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെപിക്ക് ഗൂഢ ലക്ഷ്യം: കോടിയേരി

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെപിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും ആഹ്വാനമനുസരിച്ചാണ് ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്താനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ 300ലേറെ പ്രവര്‍ത്തകരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. 80ല്‍ അധികം വീടുകള്‍ തകര്‍ത്തു. 35 പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ചു. ഈ ആക്രമണങ്ങളെല്ലാം ബോധപൂര്‍വം സംഘടിപ്പിച്ചതാണ്. കേരളത്തിലെ ഒരു പ്രദേശത്തും സമാധാനത്തിന് ഭംഗമുണ്ടാവരുതെന്നതാണ് സിപിഎമ്മിന്റെ ഉറച്ച നിലപാട്. സമാധാനം പരിപാലിക്കുന്നതിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നതിന് സിപിഎം എല്ലാ പിന്തുണയും നല്‍കുമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day