|    Nov 19 Sun, 2017 3:50 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സംസ്ഥാനതല അറബിക് ടാലന്റ്ടെസ്റ്റ് സമാപിച്ചു; മലപ്പുറം ഓവറോള്‍ ചാംപ്യന്മാര്‍

Published : 7th August 2017 | Posted By: fsq

 

മലപ്പുറം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ കീഴില്‍ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടുകൂടി നടന്ന സംസ്ഥാനതല അറബിക് ടാലന്റ് ടെസ്റ്റില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനവും കണ്ണൂരും എറണാകുളവും മൂന്നാം സ്ഥാനവും നേടി. വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ക്രമത്തില്‍): യുപി വിഭാഗം: ഷഹ്മി നജാത്ത്- ജിഎച്ച്എസ്എസ് കരുവാരക്കുണ്ട് (മലപ്പുറം ജില്ല), അജ്മല്‍ എന്‍- എഎച്ച്എസ്എസ് വല്ലപ്പുഴ (പാലക്കാട്), യൂനുസ് വി- ഡിടിഎസ് ജിഎച്ച്എസ് (കണ്ണൂര്‍). ഹൈസ്‌കൂള്‍ വിഭാഗം: റിസ്‌വാന ഷെറിന്‍ ടി എം- എംഎച്ച്‌ഐഎച്ച്എസ് മഞ്ഞപ്പറ്റ (മലപ്പുറം ജില്ല), മുഹമ്മദ് സഫീര്‍ വി- എസ്ഒഎച്ച്എസ്എസ് മൂര്‍ക്കനാട് (മലപ്പുറം), മുഹ്‌സിന പി എ- ജിവിഎച്ച്എസ്എസ് പല്ലാരിമംഗലം (എറണാകുളം). ഹയര്‍ സെക്കന്‍ഡറി വിഭാഗം: നസീഹ എം- വിഎംസി ജിഎച്ച്എസ്എസ് (വണ്ടൂര്‍) സിയാദ് തെക്കയതില്‍- എച്ച്എസ്എസ് ചേന്ദമംഗല്ലൂര്‍ (കോഴിക്കോട്), ഫാത്തിമ ദിയാന പി- ജിഎച്ച്എസ്എസ് അരീക്കോട് (മലപ്പുറം). മത്സരങ്ങള്‍ ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഓഫിസര്‍ വി അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഇ എ റഷീദ് അധ്യക്ഷത വഹിച്ചു. സി എച്ച് ഹംസ മാസ്റ്റര്‍, കെ കെ മുഹമ്മദ്, ടി എ കബീര്‍, എം വീരാന്‍, കെ എന്‍ എ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഭാഷാ അനുസ്മരണ സമ്മേളനം പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കരുവള്ളി മുഹമ്മദ് മൗലവി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക