|    Apr 24 Mon, 2017 4:51 pm
FLASH NEWS

സംസ്ഥാനങ്ങള്‍ക്ക് പ്രവേശന നികുതി ചുമത്താെമന്ന് സുപ്രിംകോടതി

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് പ്രവേശന നികുതി ചുമത്താന്‍ ഭരണഘടനാപരമായി അതത് സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രിംകോടതി. പ്രവേശന നികുതി ചോദ്യം ചെയ്ത് വിവിധ കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. ഒമ്പതംഗ ബെഞ്ചില്‍ ഏഴുപേര്‍ അനുകൂലമായും രണ്ടുപേര്‍ എതിരായും വിധി രേഖപ്പെടുത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ ചരക്കുകള്‍ക്കനുസരിച്ച് വ്യത്യസ്തമാവാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.  ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡെ, എസ് കെ സിങ്, എന്‍ വി രാമണ്ണ, ആര്‍ ഭാനുമതി, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് സംസ്ഥാനങ്ങളെ തുണച്ചത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും അശോക് ഭൂഷനും എതിര്‍ത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day