|    Nov 13 Tue, 2018 4:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാനം ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരല്ല, പാര്‍ട്ടിയെന്ന് എന്‍എസ്എസ്

Published : 4th November 2018 | Posted By: kasim kzm

കോട്ടയം: ജനാധിപത്യ സര്‍ക്കാരല്ല, രാഷ്ട്രീയപ്പാര്‍ട്ടിയാണ് സംസ്ഥാനത്തു ഭരണം നടത്തുന്നതെന്നും ഇതാണു സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഡിഎസ്ടിഎ 35ാമതു സംസ്ഥാന സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം കൈയിലുണ്ടെന്ന അഹങ്കാരമാണ് ഇവര്‍ക്ക്.
വിശ്വാസികള്‍ നിരായുധരല്ല. മൂര്‍ച്ചയുള്ള ആയുധം അവരുടെ കൈയിലുണ്ട്. സര്‍ക്കാരിനെ അനുസരിപ്പിക്കാനുള്ള കരുത്തും വിശ്വാസികള്‍ക്കുണ്ട്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിനു വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള കടമയുണ്ടെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തു നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. മന്നത്ത് പത്മനാഭന്‍ നവോത്ഥാന നായകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നെക്കെ മറ്റു ചിലര്‍ ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് ഇപ്പോഴാണു മനസ്സിലായതെന്നാണു തോന്നുന്നത്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണു മന്നത്ത് പത്മനാഭന്‍ നമ്മെ പഠിപ്പിച്ചത്. മന്നത്തിന്റെ കാലടികളല്ല എന്‍എസ്എസ് പിന്തുടരുന്നതെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി മന്നത്തു പത്മനാഭന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഏതു രാഷ്ട്രീയപ്രസ്ഥാനം രാജ്യത്തു ഗുണം ചെയ്യുമോ അവരെ സഹായിക്കുന്ന നിലപാടാണുള്ളത്. തെറ്റുചെയ്താല്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss