|    Jun 24 Sun, 2018 4:45 pm
FLASH NEWS

സംസ്ഥാനം ആഗ്രഹിക്കുന്ന ചികില്‍സാ രീതികളാണ് ആയുഷ് ഗ്രാമം പദ്ധതികൊണ്ട് നടപ്പാക്കുന്നത്: എല്‍ദോ എബ്രഹാം എംഎല്‍എ

Published : 15th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: ആരോഗ്യ രംഗത്ത് സംസ്ഥാനം ആഗ്രഹിക്കുന്ന ചികില്‍സാ രീതികളാണ് ആയുഷ് ഗ്രാമം പദ്ധതികൊണ്ട് നടപ്പാക്കുന്നതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. വാളകം ഗ്രാമപ്പഞ്ചായത്തില്‍ ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സൗഹൃദമായ ജീവിതത്തിലേക്കും അതിന് ഉതകുന്ന ചികില്‍സാ രീതിയിലേക്കും മാറുന്നതിന് ആയുഷ് ഗ്രാമം പദ്ധതി പ്രയോജനംചെയ്യും. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചികില്‍സാ രീതികള്‍ അവരിലേക്ക് എത്തിക്കാന്‍ ആയുഷ് ഗ്രാമം പദ്ധതികൊണ്ട് കഴിയും. ആരോഗ്യ രംഗത്ത് സംസ്ഥാനം ആഗ്രഹിക്കുന്ന ആയുര്‍വേദം, നാച്ചുറോപ്പതി, യൂനാനി, സിദ്ധഹോമിയോപ്പതി വിഭാഗങ്ങളാണ് ആയുഷ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി ഗ്രാമങ്ങളെ ദത്തെടുത്തുകൊണ്ടാണ് ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആയുഷ് ഗ്രാമം പദ്ധതി വാളകം ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്നതെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷതവഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ രാജു, സുജാത സതീശന്‍, ഷീല മത്തായി, പഞ്ചായത്ത് മെംബര്‍ പി എം മദനന്‍, പഞ്ചായത്ത് സെക്രട്ടറി അനുമോള്‍, ആയുര്‍വേദ ഡോക്ടര്‍ ബീന സംസാരിച്ചു. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. പദ്ധതി നടപ്പാക്കാനായി വാളകം പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, ആറ് വാര്‍ഡുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആയുര്‍വേദ തൈകളുടെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പോഷക ആഹാരത്തെ കുറിച്ച് ക്ലാസും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss