|    Jul 22 Sun, 2018 10:03 pm
FLASH NEWS
Home   >  National   >  

സംസാരത്തില്‍ വിക്ക്;ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചുകൊന്നു

Published : 25th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ക്ലാസില്‍ വിക്കി സംസാരിച്ചുവെന്നാരോപിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചുകൊന്നു.പഞ്ചാബിലെ ഫുല്ലന്‍വാല്‍ ഗ്രാമത്തിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ബിന്ദു റാം ഏലിയാസ് ഗുഡ്ഡുവാണ് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
അധ്യാപിക കുട്ടിയെ മുടിയിലും ചെവിയിലും പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചെന്നും നിലത്തിട്ട് ചിവിട്ടിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ലുധിയാനയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ബിന്ദു റാം ഏലിയാസ് ഗുഡ്ഡു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപിക സ്ഥിരം കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇനിയൊരിക്കലും തന്നെ ആ സ്‌കൂളിലേക്ക് വിടരുതെന്ന് കരഞ്ഞപേക്ഷിച്ചു കൊണ്ടായിരുന്നു കുട്ടി അവസാനം വീട്ടിലേക്ക് കയറിവന്നതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss