|    Dec 13 Thu, 2018 3:15 am
FLASH NEWS
Home   >  National   >  

സംസാരത്തില്‍ ‘ബോംബ്’ വന്നു;യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

Published : 24th May 2017 | Posted By: mi.ptk

മുംബൈ: ട്രെയിന്‍ യാത്രക്കിടെ ബോംബിനെക്കുറിച്ച് സംസാരിച്ചെന്ന സഹയാത്രക്കാരന്റെ പരാതിയില്‍ ആറ് മലയാളികള്‍ പോലീസ് കസ്റ്റഡിയില്‍. മുംബൈ സിഎസ്ടിക്ക് പുറപ്പെട്ട യൂനുസ്, കെകെ മുഹമ്മദ്, ആഷിദ്, മുഹമ്മദ് സിദ്ദീഖ്, യുഎസ് യൂനുസ്, അബ്ദുല്‍ റഊഫ് മുഹമ്മദ് എന്നീ യുവാക്കളെയാണ് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. പനവേലില്‍ നിന്ന് ഇലക്ട്രിക് ട്രെയിനില്‍ മുംബൈക്ക് യാത്രപുറപ്പെട്ട യുവാക്കള്‍ സംസാരത്തിനിടയില്‍ ബോംബ് എന്ന് പറയുന്നത് കേട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
യുവാക്കളുടെ സംഭാണം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. യാത്രക്കിടെ ഇവരുടെ പെരുമാറ്റം സംശായാസ്പദമായിരുന്നുവെന്നും ബോംബിനെക്കുറിച്ച് സംസാരിച്ചുവെന്നും സഹയാത്രക്കാരന്‍ കുര്‍ള റെയില്‍വേ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെത്തിയാല്‍ ഇവരെ വിട്ടയക്കുമെന്നും കുര്‍ള പോലീസ് അറിയിച്ചു.
മുംബൈക്ക് ബോംബെ എന്നാണ് തങ്ങള്‍ പറയാറെന്നും ഇത് കേട്ട സഹയാത്രക്കാരന് സംശയം തോന്നിയതാവാമെന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss