|    Jul 22 Sun, 2018 6:29 pm
FLASH NEWS

സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തപ്പോള്‍ തുമ്പുണ്ടായത് കൊലക്കേസിന്

Published : 14th September 2017 | Posted By: fsq

 

മുണ്ടക്കയം: ടൗണില്‍ സംശയകരമായി കണ്ടെത്തിയ ആളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തുമ്പുണ്ടായത് ഒരു കൊലക്കേസിന്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം ട്രാക്കില്‍ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസാണ് തെളിഞ്ഞത്. കണ്ണൂര്‍ മാതമംഗലം കോയിപ്രയിലെ കെ സി ശ്രീധര(53)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ രാമന്തളി കക്കംപാറയിലെ നടവളത്തില്‍ വിനോദ് ചന്ദ്രനാ(37)ണ് കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് പിടിയിലായത്. മുണ്ടക്കയം എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ രാത്രി പട്രോളിങ്ങിനിടെയാണ് വിനോദ് ചന്ദ്രനെ ബസ് സ്റ്റാന്‍ഡില്‍ സംശയകരമായി കണ്ടെത്തിയത്. ഇയാളുടെ പോക്കറ്റില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോള്‍ ക്രിമിനലാണെന്ന സംശയമുണ്ടായി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലക്കേസ് പ്രതിയാണെന്ന് വ്യക്തമായത്. കഴിഞ്ഞ 25നാണ് പയ്യന്നൂരിലെ കൊല നടന്നത്. സ്ഥിരം മോഷ്ടാവായ വിനോദ് ചന്ദ്രന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് ബാഗ് മോഷ്ടിച്ചു. മോഷ്ടാവിനു പിന്നാലെ ഓടിവന്ന ശ്രീധരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് വിനോദ് ചന്ദ്രന്‍ രക്ഷപ്പെട്ടു. ട്രെയിനിടിച്ചു മരിച്ചെന്നാണ് പോലിസ് ആദ്യം കരുതിയത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. അന്ന് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് ഒരു സ്ത്രീയുടെ 45,700 രൂപയടങ്ങുന്ന ബാഗും കാണാതായിരുന്നു. അതും വിനോദ് ചന്ദ്രനാണ് മോഷ്ടിച്ചതെന്ന് പോലിസ് കരുതുന്നു. പയ്യന്നൂര്‍ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായി കോട്ടയത്തേക്കു വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss