|    Mar 27 Mon, 2017 4:25 pm
FLASH NEWS

സംവിധായകന്‍ വീട്ടില്‍ മരിച്ച നിലയില്‍

Published : 12th January 2016 | Posted By: SMR

പാലക്കാട്: തിരക്കഥാകൃത്തും സംവിധായകനുമായ വി ആര്‍ ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനം, താഹയുടെ ഈ പറക്കും തളിക, ധിം തരികിട തോം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരന്‍, കൗതുകവാര്‍ത്തകള്‍, ചെപ്പ്, കൗശലം, കാബിനറ്റ്, തോവാളപ്പൂക്കള്‍, ശോഭനം, പൈലറ്റ്‌സ്, അണുകുടുംബം. കോം, കല്യാണക്കുറിമാനം, ഹായ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് ഗോപാലകൃഷ്ണനാണ്.
ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്റെ സഹപാഠിയും സുഹൃത്തുമാണ്. ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, നായകന്‍, പറയാനുംവയ്യ പറയാതിരിക്കാനും വയ്യ, തത്തമ്മേ പൂച്ച പൂച്ച തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. ഭാര്യ: ഗീത. മക്കള്‍: അര്‍ജുന്‍(സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, മംഗലാപുരം), അരവിന്ദ്(പ്ലസ്ടു വിദ്യാര്‍ഥി). സംസ്‌കാരം ഇന്ന്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day