|    Aug 16 Wed, 2017 8:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംവിധായകന്‍ കെ സുഭാഷ് അന്തരിച്ചു

Published : 24th November 2016 | Posted By: SMR

ചെന്നൈ: ക്ഷത്രിയന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കെ സുഭാഷ് (57) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുഭാഷ്. വിജയകാന്ത് പോലിസുകാരന്റെ വേഷമിട്ട ക്ഷത്രിയന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മലയാള നടന്‍ തിലകനും ഇതില്‍ അഭിനയിച്ചു. ഹിന്ദി ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. ഷാരൂഖ്ഖാന്‍ അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ്, ഹൗസ്ഫുള്‍ 3 എന്നീ ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റേതാണ്. അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന വേഷമിട്ട ഇന്‍സാന്‍ സംവിധാനം ചെയ്തത് സുഭാഷാണ്. മൃതദേഹം ഇന്നു സംസ്‌കരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക