|    Nov 14 Wed, 2018 2:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

Published : 27th August 2018 | Posted By: kasim kzm

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ കെ കെ ഹരിദാസ് (51) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11.45ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 10.30ഓടെയാണ് ഹരിദാസിനെ കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നില വഷളാവുകയും 11.45ഓടെ മരിക്കുകയുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി എളമക്കര പൊതുശ്മശാനത്തില്‍. പത്തനംതിട്ട മൈലപ്രയില്‍ കുഞ്ഞുകുഞ്ഞിന്റെയും സരസ്വതിയുടെയും മകനായ കെ കെ ഹരിദാസ് 19ാം വയസ്സ് മുതലാണ് സിനിമയില്‍ സജീവമായത്. രാജസേനന്‍, വി ജി തമ്പി, തുളസീദാസ് അടക്കം നിരവധി സംവിധായകരുടെ കൂടെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ച കെ കെ ഹരിദാസ് 48ഓളം ചിത്രങ്ങളുടെ സഹായിയായി പ്രവര്‍ത്തിച്ചുണ്ട്. 1994ല്‍ ജയറാമിനെ നായകനാക്കി വധു ഡോക്ടറാണ് എന്ന ചിത്രം സംവിധാനം ചെയ്തു. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തില്‍ ദിലീപിനെയും അദ്ദേഹം നായകനാക്കി. കൊക്കരക്കോ, കിണ്ണം കട്ട കള്ളന്‍, കല്യാണപ്പിറ്റേന്ന്, പഞ്ചപാണ്ഡവര്‍, ഒന്നാം വട്ടം കണ്ടപ്പോള്‍, ഈ മഴ തേന്‍മഴ, സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ഗോപാലപുരാണം, കിന്നരി പുഴയോരം, ജോസേട്ടന്റെ ഹീറോ എന്നിവയടക്കം 22ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: അനിത. മക്കള്‍: ഹരിത, സൂര്യദാസ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss