|    Feb 21 Wed, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോവണമെന്ന് ബിജെപി

Published : 10th January 2017 | Posted By: fsq

കോഴിക്കോട്: ദേശീയ ചിഹ്നങ്ങളെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോവണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. എസ്ഡിപിഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിനോടുള്ള കമലിന്റെ നിലപാട് രാജ്യത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ചെ ഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നു നീക്കം ചെയ്യണം. ഗാന്ധിജിക്കും വിവേകാനന്ദനും ഒപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെ ഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. കറുത്ത വര്‍ഗക്കാരെ നിഷ്ഠുരം കൊലപ്പെടുത്തിയ ചെ ഗുവേരയുടെ സ്ഥാനം മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ്. ചെ ഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണ് തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. കേരളത്തില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പ്രാകൃതമായ കൊലപാതകങ്ങള്‍ക്ക് കാരണം ചെ ഗുവേരയെ ആരാധിക്കുന്നതാണ്. ഇഎംഎസ്, എകെജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ചിത്രം വയ്ക്കട്ടെ. ഗോഡ്‌സെയുടെ ചിത്രം വയ്ക്കുന്നതിനെയും ബിജെപി അംഗീകരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വടക്കന്‍ മേഖലാ ജാഥയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss