|    Jun 18 Mon, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംവിധായകന്‍ കമലിന് നേരെ വര്‍ഗീയാധിക്ഷേപവുമായി എം ടി രമേശ്

Published : 10th January 2017 | Posted By: fsq

 

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളുമായ കമലിനെതിരേ വര്‍ഗീയാധിക്ഷേപവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ബിജെപി തെക്കന്‍മേഖലാ ജാഥയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തിലാണ് എം ടി രമേശ് ആക്ഷേപം ചൊരിഞ്ഞത്.  പൊതുജനമധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് സംവിധായകന്‍ കമല്‍ ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. ഭരണത്തിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടമായി. ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ഐഎഎസുകാരുടെ കാലുപിടിക്കുകയാണു മുഖ്യമന്ത്രി. യുഡിഎഫ് സര്‍ക്കാരിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേത്. കേരളത്തിലെ പ്രതിസന്ധിക്കു കാരണം തോമസ് ഐസക്കാണ്. സ്വന്തം കഴിവുകേട് മറയ്ക്കാനാണു കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും എം ടി രമേശ് ആലപ്പുഴയില്‍ പറഞ്ഞു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss