|    Oct 17 Wed, 2018 7:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംവിധായകന്‍ അബ്ദുല്‍മജീദ് അന്തരിച്ചു

Published : 25th September 2017 | Posted By: fsq

 

ഗുവാഹത്തി: അസമിലെ പ്രമുഖ സിനിമാ സംവിധായകനും നാടകപ്രവര്‍ത്തകനുമായ അബ്ദുല്‍മജീദ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖംമൂലം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മജീദിന്റെ മരണത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളടക്കം നിരവധി പ്രമുഖര്‍ അനുശോചിച്ചു. അസമിസ് സിനിമയ്ക്ക് മജീദ് പുതിയ ദിശാബോധം പകര്‍ന്നുവെന്ന് സര്‍ബാനന്ദ സോനോവാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് മജീദിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു. 1931ല്‍ ജോര്‍ഹട്ടിലാണ് മജീദ് ജനിച്ചത്. റോംഗ പോലിസ് ആണ് ആദ്യ ചിത്രം. ചമാലി മേംസഹബ് ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണ്. മോറോം തൃഷ്ണ, ബോനോ ഹംസ, ബോണ്‍ജ്വി, പൂനാകോന്‍, ഉത്തര്‍കല്‍ എന്നിവയാണ് മറ്റു പ്രസിദ്ധ ചിത്രങ്ങള്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ പ്രശസ്ത നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അസം സര്‍ക്കാര്‍ ബിഷ്ണു പ്രസാദ് രാഭ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss