|    Dec 15 Fri, 2017 3:56 pm
FLASH NEWS

സംവരണ സംരക്ഷണ ഏകോപന സമിതി സായാഹ്ന ധര്‍ണ നാളെ

Published : 7th December 2017 | Posted By: kasim kzm

കൊല്ലം:സംവരണ സംരക്ഷണ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വിവിധ സംവരണ സംഘടനാ നേതാക്കാന്മാര്‍ ചിന്നക്കട ഹെഡ് പോസ്റ്റാഫിസിന് മുന്‍പില്‍ സായാഹ്ന ധര്‍ണ നടത്തുന്നതിന് തീരുമാനിച്ചു. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം കൊണ്ടുവന്ന് സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയുക, ജനസംഖ്യാനുപാതികമായി ഉദ്യോഗ-വിദ്യാഭ്യാസ-അധികാര പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹിക നീതി നടപ്പില്‍ വരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം നടത്തുന്നത്. കൊല്ലം വൈഎംസിഎ ഹാളില്‍ ഇത് സംബന്ധിച്ച് കൂടിയ യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം എ സമദ് അധ്യക്ഷത വഹിച്ചു.  സംഘടനാ രക്ഷാധികാരിയും കെഡിഎഫ് ചെയര്‍മാനുമായ പി രാമഭദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ദത്തമായ സാമുദായിക സംവരണം തകര്‍ക്കാനുള്ള ഏത് നീക്കത്തേയും പിന്നാക്ക സമുദായ ഐക്യനിര കെട്ടിപ്പടുത്ത് ചെറുത്ത് തോല്‍പ്പിക്കുമെന്ന് പി.രാമഭദ്രന്‍ പറഞ്ഞു. ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ റഹിംകുട്ടി ബിഎസ്പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ് പ്രഹഌദന്‍, ഐ ബാബു കുന്നത്തൂര്‍  അഡ്വ.പി രഘുനാഥന്‍, ജെ എം അസ്‌ലം, കണ്ണനല്ലൂര്‍ നിസ്സാം, ഓയൂര്‍ യൂസഫ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക