|    Aug 15 Wed, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംവരണ പ്രസ്താവനയില്‍ ഗഡ്കരിയെ പരിഹസിച്ച് രാഹുല്‍

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ ഇല്ലായ്മ പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മറാത്ത പ്രക്ഷോഭകരുടെ സംവരണ ആവശ്യം നിരാകരിച്ചുകൊണ്ട് സംവരണം നല്‍കിയാലും തൊഴില്‍ എവിടെ എന്നുള്ള നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. താങ്കള്‍ ചോദിച്ചത് ശ്രേഷ്ഠമായ ചോദ്യമാണ്. എല്ലാ ഇന്ത്യക്കാരും ഇതേ ചോദ്യം തന്നെയാണ് ചോദിക്കുന്നതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഗഡ്കരിയുടെ പ്രസ്താവനയുള്ള വാര്‍ത്തയുടെ ലിങ്ക് പോസ്റ്റ് ചെയ്താണ് ട്വീറ്റ്. മറാത്ത സംവരണ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഗഡ്കരി വിവാദ പരാമര്‍ശം നടത്തിയത്. ഐടിയുടെ രംഗപ്രവേശനത്തോടെ ബാങ്കിങ് മേഖലയില്‍ അവസരങ്ങള്‍ ചുരുങ്ങി, എവിടെയാണ് ജോലിയുള്ളത് ഗഡ്കരി ചോദിക്കുന്നു. ഗഡ്കരിയുടെ പ്രസ്താവനയേക്കുറിച്ചുള്ള മാധ്യമ റിപോര്‍ട്ട് ടാഗ് ചെയ്താണ് രാഹുല്‍ ട്വീറ്റ് പോസ്റ്റ് ചെയ്തത്. “

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss