|    Jan 19 Thu, 2017 5:55 am
FLASH NEWS

സംവരണ പ്രക്ഷോഭം രണ്ടാം ഘട്ടം: പട്ടേലുമാര്‍ ഇന്ന് കൂട്ടത്തോടെ അറസ്റ്റ് വരിക്കും

Published : 17th April 2016 | Posted By: SMR

അഹ്മദാബാദ്: സംവരണത്തിനു വേണ്ടിയുള്ള രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി പട്ടേല്‍ സമുദായ പ്രവര്‍ത്തകര്‍ ഇന്ന് മെഹ്‌സാനയില്‍ കൂട്ടത്തോടെ അറസ്റ്റ് വരിക്കും. പട്ടീദര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ പിന്തുണയോടെ സര്‍ദാര്‍ പട്ടേല്‍ വിഭാഗ(എസ്പിജി)ക്കാരാണ് പ്രതിഷേധവുമായി ഒത്തുചേരുക. സമരത്തിന്റെ ഭാഗമായി അവര്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. എന്നാല്‍, സമരം നിയമവിരുദ്ധമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ പ്രക്ഷോഭകര്‍ പങ്കെടുക്കുമെന്നും ഇവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് മെഹ്‌സന സബ്ജയിലില്‍ പോയി അറസ്റ്റ് വരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഗുജറാത്ത് സര്‍ക്കാരുമായി ഏപ്രില്‍ 11നു നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവച്ച 27 നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനുള്ള അന്ത്യശാസനമെന്ന നിലയില്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്തുന്നതെന്ന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ലാല്‍ജിത് പട്ടേല്‍ പറഞ്ഞു.
അതേസമയം, പ്രക്ഷോഭം നിയമവിരുദ്ധമാണെന്നു കാണിച്ച് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക