|    Jun 23 Sat, 2018 5:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംവരണ അട്ടിമറി: സര്‍ക്കാര്‍ നടത്തുന്നത് തീക്കളി

Published : 29th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഭരണഘടനാനുസൃതമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ച സംവരണത്തെ അട്ടിമറിക്കാനായി പിണറായി സര്‍ക്കാര്‍ നടത്തുന്ന നീക്കം തീക്കളിയാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ എ ഫ് മുഹമ്മദ് അസ്്‌ലം മൗലവിയും ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. പുതുതായി നിലവില്‍വരുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രാഥമിക സ്ട്രീം ഒഴികെയുള്ള സ്ട്രീമുകളിലെല്ലാം സംവരണം നടപ്പാക്കാന്‍ ശ്രമിച്ചും സാമുദായിക സംവരണത്തിന്റെ അടിത്തറയിളക്കാന്‍ കച്ചകെട്ടിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി എട്ട് ലക്ഷം രൂപയാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പൂഴ്ത്തിവയ്ക്കാന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമാണ്. സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ശ്രമങ്ങളില്‍ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss