|    Dec 12 Wed, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംവരണ അട്ടിമറി: എന്‍എസ്എസിന്റെ ആജ്ഞ സര്‍ക്കാര്‍ ശിരസാവഹിക്കുന്നു

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: എന്‍എസ്എസിന്റെ ആജ്ഞ ശിരസാവഹിച്ച് ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശമായ ഭരണപങ്കാളിത്തം ഇടതുസര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പുതിയ കാഡറായ കെഎഎസ് ട്രാന്‍സ്ഫറോ വകുപ്പ് മാറ്റമോ അല്ലെന്നും അതിനാല്‍ എല്ലാ നിയമനത്തിലും സംവരണതത്വം പാലിക്കണമെന്നുമാണ് നിയമവകുപ്പ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്. സംഘപരിവാരത്തിന്റെ അതേ സമീപനം പിണറായിയും കൂട്ടരും വച്ചുപുലര്‍ത്തുന്നത് സാമൂഹികനീതിക്ക് വെല്ലുവിളിയാണ്. സര്‍ക്കാര്‍ നയം തിരുത്തി കെഎഎസിലെ എല്ലാ നിയമനങ്ങള്‍ക്കും സംവരണതത്വം ബാധകമാക്കണം. ഇതു സംബസിച്ച് നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും വരുംദിവസങ്ങളില്‍ വെല്‍ഫെയ ര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss