|    Dec 18 Mon, 2017 11:57 pm
FLASH NEWS

സംവരണ അട്ടിമറിക്കെതിരേ ഒന്നിക്കണം: മെക്ക

Published : 5th December 2017 | Posted By: kasim kzm

കരുനാഗപ്പള്ളി:ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തെ ഒന്നിച്ച് നിന്ന് പോരാടണമെന്ന് മെക്ക ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ട് മൗനം പാലിക്കുന്ന സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്ത് സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗ സംഘടനകളുടെ നേതൃത്വത്തില്‍ 11 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ എല്ലാ പിന്നാക്ക വിഭാഗങ്ങളും സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് എ മഹമൂദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് ബഷീര്‍കുട്ടി, വട്ടത്തില്‍ അബ്ദുല്‍ റഹുമാന്‍കുഞ്ഞ്, എം എ ലത്തീഫ്,ബഷീര്‍ കോയാ മുസ്‌ലിയാര്‍,മുഹമ്മദ് റാഷിദ്,മുഹമ്മദ് കുഞ്ഞ്,സാദിഖ്,അബ്ദുല്‍ സലാം ക്ലാപ്പന,നജീര്‍ കെട്ടിടത്തില്‍,മുഹമ്മദ് കോയ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss