|    Oct 23 Tue, 2018 7:49 pm
FLASH NEWS

സംവരണവും സാമൂഹിക നീതിയും ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുന്നു

Published : 3rd January 2018 | Posted By: kasim kzm

ശാസ്താംകോട്ട: ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണവും അതുവഴിയുള്ള സാമൂഹിക നീതിയും അട്ടിമറിക്കുന്ന ഇടതു സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്ത സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ മുളവനതമ്പി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്തസമിതി ശാസ്താംകോട്ടയില്‍ നടത്തിയ സംവരണസംരക്ഷണ സദസും രക്തപ്രതിജ്ഞ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഒ കുഞ്ഞുപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്‍, എസ്എന്‍ഡിപി കുന്നത്തൂര്‍ യൂനിയന്‍ പ്രസിഡന്റ് പി കമലാസനന്‍, കെ രാധാകൃഷ്ണന്‍, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പറമ്പില്‍ സുബേര്‍, കെഎസ്എസ്എസ് സംസ്ഥാന പ്രസിഡന്റ് എന്‍ രാഘവന്‍, കെടിഎംഎസ് പ്രസിഡന്റ് ഡി സുഗതന്‍, ബിവിഎസ് ജില്ലാ പ്രസിഡന്റ് സികെ രവീന്ദ്രന്‍, പാണന്‍ സമാജം ജില്ലാ സെക്രട്ടറി പന്മന വിശ്വനാഥന്‍, വര്‍ണ്ണവര്‍ സൊസൈറ്റി സെക്രട്ടറി ശിവദാസന്‍, കെഎംഎം ജില്ലാ സെക്രട്ടറി നിലയ്ക്കല്‍ വിശ്വംഭരന്‍, കെപിഎംഎസ് സെക്രട്ടറിയേറ്റംഗം കെ കെ അര്‍ജ്ജുനന്‍, കെഎസ്എസ്എസ് കുന്നത്തൂര്‍ യൂനിയന്‍ പ്രസിഡന്റ് കെ ബാബു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss