|    Nov 19 Mon, 2018 11:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംവരണം: ദലിത് ക്രൈസ്തവര്‍ നാളെ കരിദിനം ആചരിക്കും

Published : 9th August 2018 | Posted By: kasim kzm

കോട്ടയം: 1950ലെ ഇന്ത്യന്‍ പ്രസിഡന്റിന്റെ ഉത്തരവിലെ മൂന്നാം ഖണ്ഡിക റദ്ദാക്കി ദലിത് ക്രൈസ്തവര്‍ക്കും പട്ടികജാതി സംവരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദലിത് കത്തോലിക്കാ മഹാജന സഭയുടെയും (ഡിസിഎംഎസ്) കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്റെയും (സിഡിസി) ആഭിമുഖ്യത്തില്‍ ദലിത് ക്രൈസ്തവര്‍ നാളെ കേരളത്തില്‍ കരിദിനം ആചരിക്കും. ചങ്ങനാശ്ശേരി, വിജയപുരം അതിരൂപതകളും കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യനും സംയുക്തമായി കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രകടനവും ധര്‍ണയും നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കലക്ടറേറ്റിനു മുന്നില്‍ നിന്നാരംഭിക്കുന്ന പ്രകടനം ട്രിനിറ്റി ആഗ്ലിക്കല്‍ ചര്‍ച്ച് ബിഷപ് പത്രോസ് കൊച്ചുതറ ഫഌഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് പോസ്റ്റ് ഓഫിസിനു മുന്നില്‍ നടക്കുന്ന ധര്‍ണ ദലിത് കത്തോലിക്കാ മഹാജനസഭാ സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss